ആലുവ പീഡനക്കേസ്; കോടതിയില്‍ പ്രതിയെ കണ്ട് കുട്ടി ഭയപ്പെട്ട് കരഞ്ഞു

നേരത്തെ പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയപ്പോള്‍ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

 ആലുവ എടയപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി ക്രിസ്റ്റല്‍ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. നേരത്തെ പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയപ്പോള്‍ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കേസ് 12ന് വീണ്ടും പരിഗണിക്കും