അൽസ്‌ഹൈമേഴ്‌സ് രോഗം തുടക്കത്തിലേ തിരിച്ചറിയാം

ഭക്ഷണം, ജീവിതശൈലി, ജനിതകഘടകങ്ങൾ എന്നിവരോഗത്തെ സ്വാധീനിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലേതിനുപകരം കേരളത്തിന്റെ കണക്കുകൾ ഗവേഷണത്തിന് ഉപയോഗിക്കണമെന്ന് ഡോ.അനീസ വിശദീകരിച്ചു.

author-image
Devina
New Update
alshi

തിരുവനന്തപുരം: അൽസ്‌ഹൈമേഴ്‌സ് രോഗം ആരംഭത്തിൽത്തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന രക്തത്തിലെ മെറ്റബോളിക് സിഗ്നേച്ചർ പഠനം ദേശീയ ഗവേഷണസമ്മേളനത്തിൽ കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസിലെ ഡോ.പി.എ.അനീസ അവതരിപ്പിച്ചു.

 രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സാച്ചെലവ് കുറയ്ക്കാനും പരിചരണ ഭാരം ലഘൂകരിക്കാനും സഹായിക്കും.

ഭക്ഷണം, ജീവിതശൈലി, ജനിതകഘടകങ്ങൾ എന്നിവരോഗത്തെ സ്വാധീനിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലേതിനുപകരം കേരളത്തിന്റെ കണക്കുകൾ ഗവേഷണത്തിന് ഉപയോഗിക്കണമെന്ന് ഡോ.അനീസ വിശദീകരിച്ചു.