കൂടോത്രം എനിക്കെതിരെ പ്രയോഗിക്കൂ! ഉണ്ണിത്താന്റെ മകന്റെ വെല്ലുവിളി

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അമലിന്റെ വെല്ലുവിളി. താന്‍ അന്ധവിശ്വാസിയല്ലെന്നും കൂടോത്രം ഏല്‍ക്കില്ലെന്നും അമല്‍ പറയുന്നു. അതൊരു മാനസിക രോഗമാണ്!

author-image
Rajesh T L
New Update
amal unnithan
Listen to this article
0.75x 1x 1.5x
00:00 / 00:00

കാസര്‍കോട്: കൂടോത്രം തനിക്കെതിരെ പ്രയോഗിക്കാന്‍ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍. കെപിസിസി അധ്യക്ഷന്‍ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്ര സാമഗ്രികള്‍ കണ്ടെത്തിയിരുന്നു. ഈ സമയം രാജ്‌മോഹന്‍ ഉണ്ണിത്താനും സുധാകരനൊപ്പം ഉണ്ടായിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അമലിന്റെ വെല്ലുവിളി. താന്‍ അന്ധവിശ്വാസിയല്ലെന്നും കൂടോത്രം ഏല്‍ക്കില്ലെന്നും അമല്‍ പറയുന്നു.

അമലിന്റെ  കുറിപ്പ്: 

ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും മാന്ത്രികതയിലും കൂടോത്രത്തിലും മറ്റ് പിന്തിരിപ്പന്‍ രീതികളിലും വിശ്വസിക്കുന്ന വ്യക്തികള്‍ ഇപ്പോഴും ഉണ്ട്. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങള്‍ ആരുടേതായാലും, അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്.

ഈ സമ്പ്രദായങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ തട്ടിപ്പുക്കാരല്ലാതെ  മറ്റൊന്നുമല്ല. സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു. ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ എനിക്കെതിരെ പരീക്ഷിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു ഞാന്‍ ഒരു അന്ധവിശ്വാസി അല്ലാത്തതിനാല്‍ അത് തീര്‍ച്ചയായും ഏല്‍ക്കില്ല. ഇത്തരം കാര്യങ്ങള്‍ അവയില്‍ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ, കാരണം അവ സ്വന്തം മനസ്സില്‍ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. അതൊരു മാനസിക രോഗമാണ്!

 

 

congress rajmohan unnithan k sudhakaran