അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്‌ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ജയിൽ അടുക്കളയ്ക്ക് സമീപമായിരുന്നു സ്‌ഫോടനം. എന്നാൽ ജയിലിനുള്ളിൽ എങ്ങനെ ബോംബ് എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല.

author-image
Anagha Rajeev
Updated On
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ആന്ധ്രാപ്രദേശിൽ ജയിലനുള്ളിൽ ബോംബ് സ്‌ഫോടനം. അമരാവതി സെൻട്രൽ ജയിലിൽ ഇന്നലെ രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു. രാത്രിയോടെ ശബ്ദം കേട്ട് സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്.

ജയിൽ അടുക്കളയ്ക്ക് സമീപമായിരുന്നു സ്‌ഫോടനം. എന്നാൽ ജയിലിനുള്ളിൽ എങ്ങനെ ബോംബ് എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജയിലിനുള്ളിൽ ബോംബ് നിർമ്മിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

സ്‌ഫോടനം സംഭവിച്ച സ്ഥലത്തിന് പുറമേ മുഴുവൻ ജയിലിലും പരിശോധന തുടരുകയാണ്. പ്ലാസ്റ്റിക് പന്തിന്റെ രൂപത്തിലുള്ളതായിരുന്നു ബോംബ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

amaravathi jail bomb blast