
thiruvananthapuram corporation mayor arya rajendhran
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഒടുവിൽ വീഴ്ച സമ്മതിച്ച് തിരുവനന്തപുരം കോർപറേഷൻ. കൃത്യവിലോപം നടത്തിയ കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. സെക്രട്ടേറിയേറ്റ് സർക്കിൾ ഇൻസ്പെക്ടർ കെ.ഗണേഷിനാണ് സസ്പെൻഷൻ.സംഭവത്തിലെ കോർപറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ആമയിഴഞ്ചൻ തോടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയെ ഒഴുക്കിൽപെട്ട് കാണാതാകുകയും മൂ​ന്നു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.തോ​ട്ടി​ലെ മാ​ലി​ന്യ നീ​ക്ക​ത്തി​ൻറെ ചു​മ​ത​ല സ​ർ​ക്കാ​റി​നെ​ന്ന്​ റെ​യി​ൽ​വേ​യും റെ​യി​ൽ​വേ​യു​ടേ​തെ​ന്ന്​ സ​ർ​ക്കാ​റും കോർപറേഷനും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കോർപറേഷന്റെ ഈ നടപടി.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തിൻറെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെകടർ കെ ഗണേഷിനാണ്.ഗണേഷ് കൃത്യമായി തൻറെ ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവന്നും മേയർ ആര്യ രാജേന്ദ്രന് സമർപ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
