പന്തളം കൊട്ടാരം കുടുംബാംഗം അംബ തമ്പുരാട്ടി അന്തരിച്ചു

സംസ്‌കാരം തിങ്കളാഴ്ച 11.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. പരേതരായ പൂയം നാള്‍ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്പൂതിരിയുടെയും മകളാണ്.

author-image
Biju
New Update
gds

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തില്‍ തിരുവോണം നാള്‍ അംബ തമ്പുരാട്ടി(87) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. പരേതരായ പൂയം നാള്‍ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്പൂതിരിയുടെയും മകളാണ്. ഭര്‍ത്താവ് : കുന്നംകുളം ചിറളയം കൊട്ടാരത്തില്‍ പരേതനായ മുരളീധര രാജ.

മക്കള്‍ : രാജേഷ് വര്‍മ (റിട്ട. ഉദ്യോഗസ്ഥന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), രമേഷ് വര്‍മ (ജോയിന്റ് സെക്രട്ടറി, പന്തളം കൊട്ടാരം നിര്‍വാഹക സംഘം), ബ്രിജേഷ് വര്‍മ (ചെന്നൈ). മരുമക്കള്‍ : ശ്രീകല (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍ എംജി റോഡ് ശാഖ), ശ്രീജ (നവോദയ സ്‌കൂള്‍, നേര്യമംഗലം), സുരഭി.

അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം 16 വരെ അടച്ചിടും. 17ന് രാവിലെ ശുദ്ധിക്രിയകള്‍ക്ക് ശേഷം നട തുറക്കും. 14ന് വിഷുനാളില്‍ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടത്താനിരുന്ന വിഷു ഉത്സവവും തിരുവാഭരണച്ചാര്‍ത്തും ഉണ്ടാകില്ല.

 

pandalam palace