അംബേദ്കർ ഗ്രാമം പദ്ധതി അട്ടിമറിച്ചു   ഇടത് യൂണിയൻ നേതാവായ പട്ടികജാതി വികസന ഓഫീസർക്ക് രൂക്ഷ വിമർശനം

കാസർഗോഡ് സ്ഥിര താമസ്സകാകരിയായ ഇവർ ഏറെക്കാലം കാസർകോഡ് ജില്ലാ പട്ടികജാതി വികസന ഓഫീസറായിരുന്നു. സർവ്വീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുന്ന ഇവർ പിരിഞ്ഞ് പോകുന്നതിന് മുൻപ് തലസ്ഥാന ജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങി വന്നത്

author-image
Shyam Kopparambil
New Update
kpssss
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം. പട്ടികജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല അവലോകനത്തിൽ ഇടത് ഗസറ്റഡ് ഓഫീസർമാരുടെ സംഘടനയിലെ വനിതാ നേതാവും തിരുവനന്തപുരം ജില്ലാ ഓഫിസറുമായ ഉദ്യോഗസഥക്ക് രൂക്ഷ വിമർശനം

2021 ൽ ഭരണാനുമതി ലഭിച്ച അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശത്ത് നാല് വർഷങ്ങൾക്ക് ശേഷവും പണി ആരംഭിക്കാത്തത് എന്ത് ന്ന് സ്ഥലം എം.എൽ.എയും ഭഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി.ആർ അനിൽ ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുക്കാൻ സാധിക്കാത്തതും തുടർന്ന് വകുപ്പ് മന്ത്രി ഒ.ആർ  കേളുവിൻ്റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധവും വ്യക്തവുമായ അല്ലാത്ത മറുപടി നൽകിയത് മന്ത്രിയെ ചൊടിപ്പിച്ചു.  അവലോകനത്തിന് ശേഷം വകുപ്പിൻ്റെ സംസ്ഥാന തല വാട്ടസ് പ്പ് ഗ്രൂപ്പിൽ ബന്ധപ്പെട്ട ഉദ്യോഗസഥൻ പരിപാടിയുടെ വാർത്തയും ഫോട്ടോകളും പങ്ക് വെച്ചപ്പോൾ എന്ത് കൊണ്ട് താൻ പ്രസന്റേഷൻ നടത്തുന്ന ഫോട്ടോ വന്നില്ല എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് വന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവഗണിച്ച് തള്ളിയത് അവർക്ക് കനത്ത ക്ഷീണമായി.

കാസർഗോഡ് സ്ഥിര താമസ്സകാകരിയായ ഇവർ ഏറെക്കാലം കാസർകോഡ് ജില്ലാ പട്ടികജാതി വികസന ഓഫീസറായിരുന്നു. സർവ്വീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുന്ന ഇവർ പിരിഞ്ഞ് പോകുന്നതിന് മുൻപ് തലസ്ഥാന ജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങി വന്നത് ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും തൻ്റെ ഭരണസ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും സർക്കാർ ലാവണം ഒപ്പിച്ച് അതിൽ കടിച്ച് തൂങ്ങി കിടക്കാനാണ് എന്നാണ് ജീവനക്കാർക്കിടയിലെ സംസാരം.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഭരണാനുകൂല സംഘടനയിൽ ഉൾപ്പെട്ട ചില ഉദ്യോഗസ്ഥ പ്രമുഖർക്ക് എതിരേ വകുപ്പ് ഡയറക്ടർ എടുത്ത അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് ഇടത് സർവ്വീസ് സംഘടനകൾ വകുപ്പ് ആസ്ഥാനത്ത് നടത്താൻ ശ്രമിച്ച ഒരു മണി സമരത്തിൻ്റെ മുഖ്യനായികയായ ഇവർക്ക് സമരം നടത്താൻ പോലും സാധിക്കാതെ പോയത് ജീവനക്കാർക്ക് ഇടയിൽ പരിഹാസ ചിരിക്ക് കാരണമായി.

 

latest news thiruvananthapuram Thiruvananthapuram