ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു; രണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം

രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ അരമണിക്കൂറോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് റോഡിൽ കിടന്നത്.

author-image
Subi
New Update
rty

കോഴിക്കോട്: ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ക്ക്ദാരുണാന്ത്യം. കോഴിക്കോട് രാമനാട്ടുകരയില്‍ കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ അരമണിക്കൂറോളമാണ് താഗതക്കുരുക്കില്‍പ്പെട്ട്റോഡിൽകിടന്നത്.

സംഭവത്തിൽ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന എടരിക്കോട് സ്വദേശി സുലൈഖ (54). ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്ന. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാഎന്നിവരാണ്ഗതാഗതക്കുരുക്കിൽപെട്ട്മരണമടഞ്ഞത്.

ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് അരമണിക്കൂറിനുശേഷമാണ് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു. ആശുപത്രിയിൽകൃത്യസമയത്ത്എത്തിക്കാൻവൈകിയതാണ്രോഗികളുടെമരണത്തിലേക്ക്നയിച്ചതെന്നും അഞ്ചോ പത്തോ മിനിറ്റെങ്കിലും മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു .

TRAFFIC BLOCK ambulance