/kalakaumudi/media/media_files/2025/07/06/reg-2025-07-06-18-44-06.jpg)
തിരുവനന്തപുരം: കേരള സര്‍വകലാശലയിലെ പ്രതിസന്ധിയില്‍ നിലപാട് കടുപ്പിച്ച് സിന്‍ഡിക്കറ്റ്. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കണമെന്ന് രജിസ്ട്രാറോട് സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് 4.30നാണ് റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശലയില്‍ എത്തിയതെന്നാണ് വിവരം.
വിസി, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെ ആണ് സിന്‍ഡിക്കറ്റിന്റെ നാടകീയ നീക്കം. അനില്‍ കുമാര്‍ ചുമതലയേറ്റെടുത്തെങ്കിലും ഇതിന് നിയമസാധുതയുണ്ടോ എന്ന കാര്യം ഹൈക്കോടതിയാകും തീരുമാനിക്കുക. വിസിയുമായി തുറന്നപോരിന് തയാറെടുത്താണ് സിന്‍ഡിക്കറ്റിന്റെ അടിയന്തര തീരുമാനം.