അമിത് ഷാ തലസ്ഥാനത്തേക്ക്;  നാളെ നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ പങ്കെടുക്കും

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും എസ് ജയശങ്കറും സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് എത്തിയതിന് പിന്നാലെയാണ് അമിത് ഷായും കേരളത്തിലേക്ക്  പ്രചാരണത്തിനായി എത്തുന്നത് .

author-image
Rajesh T L
New Update
amitsha

Amit Shah

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 

തലസ്ഥാനത്തേക്ക്. കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുക്കാനാണ്  അമിത്ഷാ എത്തുന്നത്. നാളെ നെയ്യാറ്റിൻകരയിൽ രാജീവ് ചന്ദ്രശേഖറിനോടൊപ്പം റോഡ് ഷോയിൽ അമിത്ഷാ പങ്കെടുക്കും .

ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ നാളെ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. രാവിലെ 10.30 ഓടെയാണ് നെയ്യാറ്റിൻകരയിൽ അമിത്ഷാ യുടെ റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയിൽ അമിത്ഷായോടൊപ്പം മുതിർന്ന ബിജെപി നേതാക്കളും പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും എസ് ജയശങ്കറും സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് എത്തിയതിന് പിന്നാലെയാണ് അമിത് ഷായും കേരളത്തിലേക്ക്  പ്രചാരണത്തിനായി എത്തുന്നത് .

rajeev chandra shekhar BJP amit shah road show