/kalakaumudi/media/media_files/2025/10/05/amit-2025-10-05-18-27-09.jpg)
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് എസ് സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരവും നേടുമെന്ന് അന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
