/kalakaumudi/media/media_files/2026/01/03/amith-2026-01-03-16-23-07.jpg)
ദില്ലി: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പാർട്ടി നേതൃത്വം .
ഈ വിജയം ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 11 ന് തിരുവനന്തപുരത്ത് എത്തുന്നു .
പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ തലസ്ഥാനത്ത് എത്തുന്നത്.
പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി ജെ പി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
