/kalakaumudi/media/media_files/2026/01/12/amithh-2026-01-12-12-18-44.jpg)
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാൻ അമിത് ഷാ നേരിട്ടിറങ്ങുന്നു.
ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും.
ഇന്നലെ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീർപ്പ് രാഷ്ട്രീയമാണെന്നും ബിജെപി സർക്കാരിന്റെ കീഴിൽ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകു എന്നുമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രതികരണം.
സംസ്ഥാനത്തെ ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം കേരളത്തിൽ ബിജെപി മുഖ്യമന്ത്രി എന്ന സ്വപ്‌നം അധിക ദൂരത്തല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ ജയസാധ്യതയാകണം സ്ഥാനാർഥി നിർണയത്തിന്റെ മുഖ്യ മാനദണ്ഡം എന്നും അമിത് ഷാ നിർദേശിച്ചിരുന്നു.
20 സീറ്റെങ്കിലും വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കണം. 40 മണ്ഡലങ്ങളിൽ കടുത്ത മൽസരം കാഴ്ചവയ്ക്കാൻ ബിജെപിക്ക് ആകണമെന്നും അമിത് ഷാ നിർദേശം നൽകിയിരുന്നു.
ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനിലെ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ ഈ മാസം 23 പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തിയേക്കും.
റിപ്പബ്ലിക് ദിനത്തിന് പിന്നാലെ 28ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം നീണ്ടുപോകും.
ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം നീക്കം ശക്തമാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
