ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. നടിമാര്‍ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെയെന്നും ജഗദീഷ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സിനിമ മേഖലയില്‍ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിലെ പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതില്‍ നിന്നും അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മോശമായി പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഒരു കേസാണെങ്കിലും നടപടി വേണം. നമ്മുടെ പേര് വന്നിട്ടില്ലെന്ന് കരുതി ഇതില്‍ നിന്നും ഒഴി!ഞ്ഞുമാറാന്‍ പാടില്ല. ഹേമ കമ്മിറ്റിയിലെ നിര്‍ദേശങ്ങള്‍ വ്യാഖാനിക്കുമ്പോള്‍ സിനിമാ മേഖലയുടെ ആകെ സ്വഭാവത്തെ ബാധിക്കരുത്. വിജയിച്ച നടന്മാരോ നടിമാരോ ഇത്തരത്തില്‍ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചാണ് വിജയം കൈവരിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളാണെങ്കിലും ഇനിയും അത് ആവര്‍ത്തിക്കാതിരിക്കാന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് സാധിക്കട്ടെയെന്നാണ് സംഘടനയുടേയും ആഗ്രഹം. സിനിമയില്‍ മാത്രമല്ല മറ്റ് തൊഴിലിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലേ എന്ന ചോദ്യം ശരിയല്ല. സിനിമാ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് വ്യക്തമായി പരിശോധിച്ച് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. പൊതുവത്ക്കരണം നടക്കുന്നത് ശരിയല്ല.
റിപ്പോര്‍ട്ടിലെ പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കേണ്ടതുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വരാന്‍ താമസിച്ചു, അത് പാടില്ലായിരുന്നു. അന്നേ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. സമൂഹത്തിലെ ഭാ?ഗമെന്ന നിലയില്‍ സിനിമയില്‍ ഇത്തരം പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അവരെ പുറത്തെടുക്കേണ്ട ഉത്തരവാദിത്തം അമ്മ ഏറ്റെടുക്കണം.
ഹേമകമ്മിറ്റി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ്. സമീപകാലത്ത് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച പല കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്ന് കരുതി കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴികള്‍ അപ്രസക്തമാകുന്നില്ല. അ!ഞ്ച് വര്‍ഷത്തിന് മുന്‍പ് നടന്നാലും പത്ത് വര്‍ഷത്തിന് മുന്‍പ് നടന്നാലും ലൈം?ഗിക അതിക്രമങ്ങള്‍ ഒരിക്കലും സ്വാ?ഗതം ചെയ്യപ്പെടേണ്ടതല്ലെന്നും ജ?ഗദീഷ് കൂട്ടിച്ചേര്‍ത്തു. ആരോപണ വിധേയരായവര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചു: ജഗദീഷ്
ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. നടിമാര്‍ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല.
New Update
00:00
/ 00:00