ഹേമ കമ്മിറ്റി റിപോര്‍ട്ടിന്‍മേല്‍ അമ്മ ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉര്‍വശി.ആരോപണങ്ങളില്‍ ആദ്യം നടപടിയെടുക്കേണ്ടത് അമ്മ സംഘടനയാണ് സര്‍ക്കാരല്ലെന്നും അവര്‍ പറഞ്ഞു.അമ്മ എത്രയും പെട്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണം.പരാതി ഉള്ളവര്‍ മുന്നോട്ട് വരണം.താന്‍ പരാതിക്കാരാായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഉര്‍വശി പറഞ്ഞു.
ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയെന്നും അവരെന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക എന്നും ഉര്‍വശി പറഞ്ഞു. അതേസമയം സിദ്ദിഖ് ഇന്നലെ സംസാരിച്ചത് താന്‍ കേട്ടു.സിദ്ദിഖിന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി ശരിയായില്ലെന്നും അവര്‍ പറഞ്ഞു.
സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ' ശക്തമായ നിലപാടെടുക്കണം: ഉര്‍വശി
അമ്മ എത്രയും പെട്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണം.പരാതി ഉള്ളവര്‍ മുന്നോട്ട് വരണം.താന്‍ പരാതിക്കാരാായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഉര്‍വശി പറഞ്ഞു.
New Update
00:00/ 00:00
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
