ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്

ഇത്തരം അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കാണാൻ കഴിയും. എന്നാൽ പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് ദക്ഷിണയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. 

author-image
Anagha Rajeev
New Update
death
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 13കാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നാണ് ദക്ഷിണ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുന്നത്.

ഇത്തരം അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കാണാൻ കഴിയും. എന്നാൽ പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് ദക്ഷിണയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. 

മൂന്നാറിൽ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നാണ് അധികൃതർ അനുമാനിക്കുന്നത്. സ്കൂ‌ളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് ദക്ഷിണ പൂളിൽ കുളിച്ചിരുന്നു. ഈ സമയത്ത് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ടൂർ കഴിഞ്ഞ് മടങ്ങി വന്ന ദക്ഷിണയെ തലവേദനയും ഛർദിയേയും തുടർന്ന് ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.

amoebic encephalitis