/kalakaumudi/media/media_files/2026/01/30/amrutham-2026-01-30-13-34-58.jpg)
കൊച്ചി: അമൃത് കാൽ 2047 പദ്ധതിയിലൂടെ ഷിപ്പിങ് മേഖലയിൽ ലോകത്തെ അഞ്ചാമത്തെ വൻശക്തിയായി മാറാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നേറുന്നതെന്നു കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മറൈൻ എൻജിനീയേഴ്‌സ് ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദ്വിദിന കൊച്ചിൻ മറൈൻ സെമിനാറിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ഷിപ്‌യാഡ് സിഎംഡി മധു എസ്. നായർ ഉദ്ഘാടനം ചെയ്തു. മാരിടൈം ഇന്ത്യ ഇന്നവേഷൻസ് ആൻഡ് കൊളാബറേഷൻസ് എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാറിൽ ഇന്ത്യയെ ആഗോള സമുദ്രശക്തിയായി മാറ്റാനുള്ള വഴികളെക്കുറിച്ചും ഭാവി വെല്ലുവിളികളെക്കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
