പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരിയെ കാണാതായി,പാലത്തിൽ നിന്ന് ചാടിയെന്ന് സംശയം,പെരിയാറിൽ തിരച്ചിൽ പുരോഗമിക്കുന്നു

മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.

author-image
Anitha
New Update
sdknkwenwe

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായെന്ന് പരാതി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഇന്നലെയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്. പിന്നീട് കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ തിരച്ചിൽ തുടരുന്നു. 

ernakulam girl missing case