ആലുവ : നഗരത്തില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസ്. കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് ഭീതി ഉയര്‍ത്തിയത്.തെങ്ങുകയറ്റ തൊഴിലാളിയാണ് സുരേഷ്.
കത്തിയുമായി നഗരമധ്യത്തിലെത്തിയ സുരേഷ് മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നിരവധി വാഹനങ്ങളും ഇയാള്‍ തടഞ്ഞു. അവസാനം ബലപ്രയോഗത്തിലൂടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു. ഇയാള്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.
ആലുവയിൽ കത്തിയുമായി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസ്
നഗരത്തില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസ്. കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് ഭീതി ഉയര്‍ത്തിയത്.
New Update