ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വയോധികയുടെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇവരുടെ കണ്ണുകളടക്കം പുറത്തുവന്ന നിലയിലായിരുന്നു

author-image
Prana
New Update
karthyayanii death

ആലപ്പുഴ ആറാട്ടുപുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്യായനി(81)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം
എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ അഴീക്കലിലെ വീട്ടില്‍ എത്തിയതായിരുന്നു കാര്‍ത്യായിനി.  സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വയോധികയുടെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇവരുടെ കണ്ണുകളടക്കം പുറത്തുവന്ന നിലയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ത്ത്യായനിക്ക് പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍
കാര്‍ത്യായിനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

stray dog attack alappuzha death