/kalakaumudi/media/media_files/JfhEym7gHBOhDZ33Nhp3.jpeg)
മിഥുൻ കെ ജയൻ
കാക്കനാട്: കടമ്പ്രയാറിൽ കുളിക്കാൻ ഇറങ്ങിയ കൊച്ചി ഇൻഫോപാർക്കിലെ ഫിക്സ് ഡൈനാമിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ജീവനക്കാരൻ മുങ്ങി മരിച്ചു.തൃശൂർ കണിമംഗലം സ്വദേശി കാക്കേരി വീട്ടിൽ മിഥുൻ കെ ജയൻ ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ കാക്കനാട് ഇടച്ചിറ മഞ്ചേരി പാലത്തിന് സമീപം അഞ്ചുപേരടങ്ങുന്ന സംഘം കുളിക്കാനെത്തിയത്.ശക്തമായ മഴയിൽ മിഥുൻ ഉൾപ്പടെയുള്ളവർ ഒഴിക്കിയിൽപ്പെടുകയായിരുന്നു.നാലുപേർ നീന്തി കയറി. രാത്രി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മിഥുനെ കണ്ടെത്താനായിരുന്നില്ല.ഇന്നലെ വെളുപ്പിനെ ജില്ലാ സ്ക്യൂബ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃദദേഹം കണ്ടെത്തുകയായിരുന്നു.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.