കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി

കുരിശിന് 15 അടിയോളം ഉയരമുണ്ട്. റവന്യൂ വകുപ്പ് പോലീസിന്റെ സഹായത്തോടെയാണ് കുരിശ് പൊളിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്. കട്ടറുകള്‍ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് മാറ്റിയത്. കയ്യേറ്റവുമായി ബന്ധപ്പെട്ട ആദ്യ നടപടിയാണ് ഇത്.

author-image
Prana
New Update
police

പരുന്തുംപാറ: പരുംന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി. പീരുമേട് തഹസില്‍ദാറും സംഘവുമെത്തിയാണ് കുരിശ് മുറിച്ചു മാറ്റിയത്. കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ കുരിശ് മുറിച്ചുമാറ്റാന്‍ മൂന്നുമണിക്കൂറോളമെടുത്തു. കുരിശിന് 15 അടിയോളം ഉയരമുണ്ട്. .റവന്യൂ വകുപ്പ് പോലീസിന്റെ സഹായത്തോടെയാണ് കുരിശ് പൊളിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്. കട്ടറുകള്‍ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് മാറ്റിയത്. കയ്യേറ്റവുമായി ബന്ധപ്പെട്ട ആദ്യ നടപടിയാണ് ഇത്. സ്ഥലത്തുണ്ടായിരുന്ന തേയിലച്ചെടുകള്‍ പിഴുത് മാറ്റി അവിടെ വലിയ കുഴിയെടുത്താണ് കുരിശ് സ്ഥാപിച്ചത്.കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദേശത്ത് കുരിശ് കാണപ്പെട്ടത്. ആസൂത്രിതമായി തന്നെ അവിടെ കുരിശ് സ്ഥാപിച്ചെന്നാണ് ലഭിക്കുന്ന സൂചന. മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ ഇടുക്കി ജില്ലാ കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നിരുന്നു. അതിന് വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. അതിനിടെയാണ് പെട്ടെന്ന് കുരിശ് പ്രത്യക്ഷപ്പെട്ടത്.

land