വയോധികയെ കൊച്ചുമകന്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി (70) ആണ് മരിച്ചത്. സരോജിനിയുടെ കൊച്ചുമകന്‍ ജിത്തു (24) ആണ് പ്രതി

author-image
Prana
New Update
murder case
Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ പുളിങ്കുന്നത്ത് ലഹരിക്കടിമപ്പെട്ട കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി (70) ആണ് മരിച്ചത്. സരോജിനിയുടെ കൊച്ചുമകന്‍ ജിത്തു (24) ആണ് പ്രതി
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരിക്കടിമയായ ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കി. ശല്യം സഹിക്കാനാവാതെ സരോജിനി വഴിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. വീണ്ടും കൊച്ചുമകന്‍ സമീപത്തെത്തി ഇവരെ പുറകോട്ട് തള്ളിയിടുകയായിരുന്നു. വഴി കോണ്‍ക്രീറ്റു ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് ഇവര്‍ തലയിടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരോജിനി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.

drugs murder drug addiction