New Update
പനമരം: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 22 ലിറ്റർ മദ്യവും, പണവും പിടികൂടി. അര ലിറ്ററിൻ്റെ 44 ബോട്ടിലുകളൊണ് പിടികൂടിയത്. നടവയൽ ചിറ്റാലൂർ കുന്ന് ചാപ്പാം തടത്തിൽ ഷിബുവിൻ്റെ വീട്ടിൽ നിന്നാണ് വിദേശമദ്യം പിടിച്ചെടുത്തത്. 17900 രൂപയും പിടിച്ചെടുത്തു. പനമര എസ്ഐ വി സുജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മദ്യവും പണവും പിടികൂടിയത്