/kalakaumudi/media/media_files/2025/01/30/y4VSI9cXlzWfikyGpwUb.jpg)
supreme-court
പകുതി വില തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എൻ ആനന്ദകുമാർ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപ്പുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.ആനന്ദകുമാർ മുങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളുടെ ശാസ്തമംഗലത്തെ വീട് പൂട്ടിയ നിലയിലാണ്, ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ല. കേസിൽ ആനന്ദകുമാറാണ് മുഖ്യ സൂത്രധാരനാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖകൾ നേരത്തെ റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു.