അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; 2 മുന്‍ ഡയറക്ടർ ബോർഡ് അം​ഗങ്ങളെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറൽ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു

author-image
Shyam Kopparambil
New Update
kerala police kozhikode

കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയിരുന്ന ടി .പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ ഇപ്പോഴും ഒളിവിലാണ്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. വായ്പ തട്ടിപ്പും ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിന് തുടർന്ന് സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറൽ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.ഭരണസമിതി പ്രസിഡന്റായിരുന്ന പരേതനായ പി ടി പോളും മറ്റ് ഭരണസമിതി അംഗങ്ങളും സംഘത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതും അനധികൃത വായ്പകൾ വാരിക്കോരി അനുവദിച്ചതും ഉൾപെടെയുള്ള തട്ടിപ്പുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു  

ernakulam ernakulamnews kakkanad Ernakulam News kakkanad news