രാപ്പകൽ സമരവുമായി അംഗണവാടി ജീവനക്കാർ : സമരക്കാർക്ക് ഓണറേറിയം നൽകേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടർ

മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ  ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം

author-image
Rajesh T L
New Update
plm

തിരുവനന്തപുരം: ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ  ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക്  ഓണറേറിയം നൽകരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാർ പ്രതിഷേധത്തിലാണ്.

സമരം ചെയ്യുന്നവർക്ക് ഓണറേറിയം നൽകേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടർന്നാൽ മറ്റ് നടപടികൾ എടുക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

kerala Malayalam news protest