പത്തനംതിട്ട വിടില്ലെന്ന് അനില്‍ ആന്റണി

സുരേഷ് ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് തൃശ്ശൂരില്‍ വിജയിക്കാനായതെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനാലാണ് ആ മാതൃക പിന്തുടരാന്‍ അനില്‍ ആന്റണിയോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.

author-image
Rajesh T L
New Update
Anil Antony

Anil antony on election results

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താമര വിരിയിക്കാന്‍ ബിജെപിക്ക് ആയില്ലെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് അനില്‍ ആന്റണിയുടെ തീരുമാനം. പത്തനംതിട്ടയില്‍ ഓഫീസ് തുറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോ?ഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് അനില്‍ ആന്റണി.പത്തനംതിട്ടയില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ അനില്‍ ആന്റണിക്ക് ആയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനം തുടരാന്‍ അനില്‍ ആന്റണിയോട് നേതൃത്വം ആവശ്യപ്പെട്ടത്. സുരേഷ് ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് തൃശ്ശൂരില്‍ വിജയിക്കാനായതെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനാലാണ് ആ മാതൃക പിന്തുടരാന്‍ അനില്‍ ആന്റണിയോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.

anil antony