അനിൽകുമാറിൻെറ ആത്മഹത്യ; ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്

ചട്ട വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്ന് അസി.രജിസ്ട്രാറുടെ റിപ്പോർട്ട്. സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ട്.

author-image
Devina
New Update
bjp

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗൺസിലർ അനിൽകുമാർ നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്.

ചട്ട വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്ന് അസി.രജിസ്ട്രാറുടെ റിപ്പോർട്ട്. സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

 പലിശ സഹിതം സെക്രട്ടറിയിൽ നിന്നും ഈടാക്കമെന്നും റിപ്പോർട്ട് വിശദമാക്കുന്നു. അനിൽ കുമാറിന്റെ ആത്മഹത്യ കേസ് ഡിവൈഎസ്പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും.

സാമ്പത്തിക ബാധ്യത കാരണം അനിൽ കടുത്ത മാനസികപ്രയാസത്തിലായിരുന്നുവെന്ന് അനിലിൻ്റെ സുഹൃത്തുക്കൾ പൂജപ്പുര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളുടേത് ഉൾപ്പെടെ മൊഴിയെടുക്കും. സെപ്തംബർ 20നാണ് അനിൽ കുമാറിനെ തിരുമലയിലെ കൗൺസിലർ ഓഫീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ പ്രസിഡൻറായ സഹകരണ സംഘത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ആത്മഹത്യ

. അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നിരുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്.