വിഷുകൈനീട്ടം; ചെങ്കല്‍ മഹേശ്വരം ക്ഷേത്രത്തില്‍ ആഞ്ജനേയ വൈകുണ്ഠ ദേവലോക സമര്‍പ്പണം

ശിവലിംഗ ത്തിന് സമീപത്തുള്ള വൈകുണ്ഡത്തിന് മുകളില്‍ വായുവിലൂടെ പറന്നുനില്‍ക്കുന്ന രീതിയിലാണ് ഈ അദ്ഭുത സൃഷ്ടി

author-image
Rajesh T L
New Update
chengal temple

മഹേശ്വരം ക്ഷേത്രത്തിലെ ആഞ്ജനേയ വൈകുണ്ഠ ദേവലോക പ്രതിഷ്ഠ

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം ചെങ്കല്‍ ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ 111 അടി ഉയരത്തിലുളള മഹാശിവലിംഗത്തിന്റെ നിര്‍മ്മാണത്തിന് ശേഷം, പുതുതായി പണികഴിപ്പിച്ച ആഞ്ജനേയ വൈകുണ്ഠ ദേവലോക സമര്‍പ്പണം 2024 ഏപ്രില്‍ 14 വിഷുദിനത്തില്‍. രാവിലെ 7:30 നും  8:00നും ഇടയില്‍ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിഷുകൈനീട്ടമായി ലോക ജനതയ്ക്ക് സമര്‍പ്പിക്കും. 

2019 നവംബര്‍ 1-ന് ശിലാസ്ഥാപനം നടത്തി പണികള്‍ ആരംഭിച്ച വൈകുണ്ഠത്തിന്റെ മുകളില്‍ 80 അടി ഉയരത്തില്‍ 64 അടി നീളത്തിലാണ് ഹനുമാന്റെ നിര്‍മ്മിതി. കൈലാസ പര്‍വതത്തെ കയ്യിലേന്തി ദിവ്യ ഔഷധവുമായി വരുന്ന രീതിയില്‍ ആണ് രൂപം നിര്‍മിച്ചിരിക്കുന്നത. 

ശിവലിംഗ ത്തിന് സമീപത്തുള്ള വൈകുണ്ഡത്തിന് മുകളില്‍ വായുവിലൂടെ പറന്നുനില്‍ക്കുന്ന രീതിയിലാണ് ഈ അദ്ഭുത സൃഷ്ടി. മഹാശിവലിംഗത്തിനുള്ളില്‍ പ്രവേശിച്ച് ദര്‍ശനം നടത്തി കൈലാസ ദര്‍ശനവും കഴിഞ്ഞ്, ഹനുമാന്‍ജിയുടെ ഉള്ളിലൂടെ നിര്‍മ്മാണം പൂര്‍ത്തിയായ വൈകുണ്ഠത്തില്‍ എത്തുവാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം. 

ഭക്തിനിര്‍ഭരമായ കാഴ്ചകള്‍ നിറഞ്ഞ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലെവൈകുണ്ഠത്തില്‍ ശയനഗണപതിയെയും എട്ട് ക്ഷേത്രങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള അഷ്ട ലക്ഷ്മികളായ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിവരെയും തൊഴുത്, അനന്തശയനവും ദശാവതാരവും ബ്രഹ്‌മാവിഷ്ണു മഹേശ്വരനെയും ദര്‍ശനം നടത്തുവാന്‍ സാധിക്കും.

Chengal temple Astrology News temple kerala temple