മുകേഷ് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ആനി രാജ

മുകേഷ് സ്ഥാനത്തു നിന്ന് മാറി നിന്നില്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റി നർത്തണമെന്നും സമയബന്ധിത അന്വേഷണം നടത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

author-image
Prana
New Update
annie raja
Listen to this article
0.75x1x1.5x
00:00/ 00:00

ലൈംഗിക ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് സ്ഥാനത്തു നിന്ന് മാറി നിന്നില്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റി നർത്തണമെന്നും സമയബന്ധിത അന്വേഷണം നടത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

"ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർക്ക് എതിരെ ലൈംഗിക ആരോപണ ഉണ്ടായാൽ അവർ ആ സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. അതാണ് ചെയ്യേണ്ടത്. സ്ത്രീപക്ഷ നിലപാടുള്ള ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത രീതിയിൽ തന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രവർത്തികൾ വന്നിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടുകൊണ്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുകേഷ് സ്വയം മാറി നിൽക്കേണ്ടതാണ്. മാറി നിൽക്കുന്നില്ലായെങ്കിൽ അദ്ദേഹത്തെ മാറ്റി നിർത്തിക്കൊണ്ട് ആ ആരോപണങ്ങളിൽ അന്വേഷണം നടത്തണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി നീതി ലഭ്യമാക്കുകയും വേണം," ആനി രാജ പറഞ്ഞു.

annie raja