/kalakaumudi/media/media_files/2025/06/28/muthalapozhi-2025-06-28-11-53-53.png)
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം.വളളം തലകീഴായ് മറിഞ്ഞുണ്ടായ അപകടത്തില്‍ വളളത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു.അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്.വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തില്‍ മറിഞ്ഞ വള്ളം പിന്നീട് ഹാര്‍ബറിലേക്ക് മാറ്റി.