കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം

രോഗ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ഇതോടെ രണ്ട് ആയി.കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള പന്ത്രണ്ട് വയസ്സുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്

author-image
Prana
Updated On
New Update
fever

കോഴിക്കോട് ഒരു കുട്ടി കൂടി അമീബിക്ക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയില്‍. തിക്കോടി സ്വദേശിയായ പതിനാലുകാരനിലാണ് അമീബിക്ക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കുട്ടി ചികില്‍സ തേടി. രോഗ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ഇതോടെ രണ്ട് ആയി.കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള പന്ത്രണ്ട് വയസ്സുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

 

fever