മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം: മരണപ്പെട്ടത് കഴിഞ്ഞദിവസം മരിച്ച പെൺകുട്ടിയുടെ സഹോദരി

നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം രോഗം ബാധിച്ച ‌അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും.

author-image
Aswathy
New Update
Jaundice

കൊല്ലം: കൊല്ലം കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. കഴി‍ഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 വയസ്സുകാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്. ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം രോഗം ബാധിച്ച ‌അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. അമ്പാടിയെ ഇന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 Death jaundice