/kalakaumudi/media/media_files/2025/04/04/CQsOMHvqbmip6z7gIN1h.jpeg)
കൊച്ചി: എറണാകുളത്ത് വീണ്ടും മയക്കുമരുന്ന് വേട്ട.എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിൽ മയക്ക മരുന്നുമായി ആസാം സ്വദേശി ഷെറിഫുൾ ഹക്ക് (24 ) നെ എക്സൈസ് പിടികൂടി.ഇയാളിൽ നിന്നും 6.22 ഗ്രാം ഹെറോയിൻ, 54.581 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിനെ കൂടാതെ അസി. എകൈ്സസ് ഇൻസ്പെക്ടർ ഓ.എൻ അജയകുമാർ, പ്രിവൻ്റീവ് ഓഫീസർ ജനീഷ് കുമാർ , പ്രിവൻ്റീവ് ഓഫിസർമാരായ (ഗ്രേഡ് )ബസന്ത് കുമാർ.പി.എസ് സുനിൽ.പി .എസ് പ്രതീഷ്.ടി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് എം. ടി, ജിജോ അശോക്, വനിത സിവിൽ എകൈ്സസ് ഓഫിസർമാരായ ലത.എം,വിജി, ഡ്രൈവർ അഫ്സൽ എന്നിവരും പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
