തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട.കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ എന്നിവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും എക്സൈസ് പിടികൂടി.ഇവരിൽ നിന്നും 10.55 ഗ്രാം എംഡിഎംഎയും 14 ഗ്രാം കഞ്ചാവും പിടിച്ചെടുതത്ത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ മയക്കുമരുന്നുമായി എക്സൈസ് സംഘത്തിൻറെ വലയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ശരത്, നിഖിൽ രാജ് (സൈബർ സെൽ), അനന്തു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.