തൃക്കാക്കര: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 1.11 കോടി രൂപ തട്ടിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലി നൽകിയ പരാതിയിൽ ആനന്ദ് മേനോൻ, റെയ്‌ച്ചൽ എന്നിവർക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്.
എ.എസ്.എൽ, വികാസ് ക്യാപിറ്റൽ എന്നീ ഓൺലൈൻ ഷെയർ മാർക്കറ്റിങ് സൈറ്റുകൾ വഴി പണം നിക്ഷേപിച്ചാൽ അധിക വരുമാനം വാഗ്ദാനം ചെയ്തത് പ്രതികൾ 1,11,,77,187 രൂപ തട്ടിച്ചതായാണ് പരാതിയിൽ പറയുന്നത്. 2024 ഡിസംബർ രണ്ടുമുതൽ 2025 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകൾ വഴി 27 ട്രാന്സാക്ഷനുകളിലൂടെ പണം തട്ടിയത്. പിന്നീട് ലാഭവിഹിതം നൽകാതായതോടെ പോലിസിനെ സമീപിക്കുകയായിരുന്നു.