കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം

അപകടത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

author-image
Devina
New Update
valiyangu

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് അപകടം. ഇതരസംസ്ഥാനക്കാർ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയിൽ ലൈനിലാണ് അപകടമുണ്ടായത്. ഉമ്മർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബാണ് താഴേക്ക് തകർന്ന് വീണത്. താഴെ പ്രവർത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിലേക്കാണ് സ്ലാബ് വീണത്. ഇതോടെ മേൽക്കൂരയും തകർത്ത് സ്ലാബ് താഴെ വീണു. അപകട സമയത്ത് ആളുകൾ ഉണ്ടാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. മൂപ്പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണിത്.

അപകടത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.