/kalakaumudi/media/media_files/2025/01/13/tATX7D2DN5Fj4qC30So9.jpeg)
തൃക്കാക്കര: കാക്കനാട് വീണ്ടും തെരുവുനായ ആക്രമണം.തെരുവ് നായ ആക്രമണത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിക്കുൾപ്പടെ നിരവധി പേർക്ക് കടിയേറ്റു.ഇന്ന് രാവിലെ എട്ടുമണിയോടെ സ്കൂളിലേക്ക് പോകുന്നതിനിടെ കാർഡിനൽ സ്കൂളിലെ പ്ലസ് ടു വിദ്ധാർത്ഥി അവനി നിവാസിൽ അഭിഷേക് അഭിലാഷ് (17) നാണ് ആദ്യം തെരുവുനായ ആക്രമിക്കുന്നത്.ആളുകൾ ബഹളം വച്ചതിനെത്തുടർന്ന് തെരുവ് നായ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലെത്തി
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ഇടപ്പള്ളി സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19),ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയുടെ ഭർത്താവ് പാലാരിവട്ടം സ്വദേശി ഷാലു, എന്നിവർക്ക് തെരുവുനായയുടെ കടിയേറ്റത്.ഗ്രൗണ്ടിൽ എച്ച് എടുക്കുന്നത്തിനായി ക്യു നിൽക്കുകയായിരുന്ന ദിയയെ തെരുവ് നായ ആക്രമിച്ചത്.ഇരുകാലുകൾക്കും യുവതിയ്ക്ക് കടിയേറ്റിട്ടുണ്ട്.യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആൽഫിക്ക് കടിയേറ്റു.കാക്കനാട് കൊല്ലംകുടിമുഗളിലെ സെക്യൂരിറ്റി ജീവനക്കാരൻ തൃശൂർ സ്വദേശി സിജു,ക്ഷേത്ര ദർശനം കഴിഞ്ഞു പോകുകയായിരുന്ന വീട്ടമ്മ ഉൾപ്പടെ എട്ടോളം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.തൃക്കാക്കര നഗരസഭ ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷംല,സബീന എന്നിവർ ജീവനക്കാർ ഗ്രൗണ്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.ഇന്നലെ രാവിലെ ടെസ്റ്റ് ഗ്രൗണ്ട് പരിസരങ്ങളിലുമായി ഉണ്ടായ തെരുവ് നായ ആക്രമത്തിൽ പരിക്കേറ്റവരുടെ പേരു വിവരങ്ങൾ തൃക്കാക്കര നഗരസഭയിൽ റിപ്പോർട്ട് ചെയ്യണമെന്ന് നഗരസഭ സെക്രട്ടറി ടി.കെ സന്തോഷ് പറഞ്ഞു.