കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ; ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയത് മുംബൈ സ്വദേശി

മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് എൻഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥി താഴേക്ക് ചാടിയത്. 

author-image
Greeshma Rakesh
New Update
student death

മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയത്.

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ.മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് എൻഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥി താഴേക്ക് ചാടിയത്. 


​ഗുരുതരമായി പരിക്കേറ്റ യോഗേശ്വർനാഥിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എൻഐടിയിൽ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച യോഗേശ്വർ നാഥ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെയും കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

student suicide death Kozhikode NIT