വയനാട്ടിൽ വീണ്ടും പുലി ആക്രമണം

പുലി ചാടി വന്നെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റെന്നും വിനീത് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു.

author-image
Prana
New Update
puli

പുൽപ്പാറ റാട്ടക്കൊല്ലി മലയിൽ യുവാവിനെ പുലി ആക്രമിച്ചു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)നാണ് പുലി ആക്രമണം നേരിട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവ ഉണ്ടാവുന്നത്. കൈയിൽ ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ അപരിചിതമായ ശബ്ദം കേട്ട് പോയി നോക്കിയതായിരുന്നു യുവാവ്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീഴുകയായിരുന്നു. കാപ്പി ചെടികൾക്ക് മുകളിലൂടെ പുലി ചാടി വന്നെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റെന്നും വിനീത് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു.

Tiger