കോഴിക്കോടിന് ആശ്വാസമായി വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

ചാലപ്പുറം സ്വദേശിനിയായ അജിതയുടെ കുടുംബം ഹൃദയം ദാനം ചെയ്യാൻ തയ്യാറായതോടെയാണ് സുജറീനയ്ക്ക് പുതുജീവൻ ലഭിച്ചത്. സർക്കാരിന്റെ മൃതസഞ്ജീവനി സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു അവയവമാറ്റം സാധ്യമായത്.

author-image
Shibu koottumvaathukkal
New Update
eiE9FSS3529

മിടിക്കുന്ന ഹൃദയവുമായി ഡോക്ടർ വി നന്ദകുമാർ ന്റെ നേത്രത്തിൽ ഉള്ള മെഡിക്കൽ സംഘം കോഴിക്കോട് മെട്രോമെഡ് കാർഡിയാക്ക് ഹോസ്പിറ്റലിലേക്ക്

കോഴിക്കോട്: കോഴിക്കോടിന് ആശ്വാസമേകി മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മസ്തിഷ്ക മരണം സംഭവിച്ച 46 വയസ്സുള്ള  അജിതയുടെ ഹൃദയം, നോർത്ത് ബീച്ച് റോഡിലുള്ള 44 വയസ്സുകാരിയായ  സുജറീനയ്ക്ക് വേണ്ടിയാണ് മാറ്റിവെച്ചത്.

​ചാലപ്പുറം സ്വദേശിനിയായ അജിതയുടെ കുടുംബം ഹൃദയം ദാനം ചെയ്യാൻ തയ്യാറായതോടെയാണ് സുജറീനയ്ക്ക് പുതുജീവൻ ലഭിച്ചത്. സർക്കാരിന്റെ മൃതസഞ്ജീവനി സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു അവയവമാറ്റം സാധ്യമായത്.

Screenshot_20251003_201123_All PDF

​മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

​ഒരേ നഗരത്തിൽനിന്നുള്ള രണ്ട് വനിതകൾക്കിടയിൽ നടന്ന ഈ അവയവദാനം, അജിതയുടെ കുടുംബത്തിന്റെ മഹത്തായ തീരുമാനത്തിന്റെയും, ഡോക്ടർമാരുടെ വൈദഗ്ധ്യത്തിന്റെയും, സർക്കാർ സംവിധാനമായ മൃതസഞ്ജീവനിയുടേയും കൂട്ടായ വിജയമാണ്. 

kozhikode