/kalakaumudi/media/media_files/2026/01/20/whatsa-2026-01-20-18-18-31.jpeg)
കൊച്ചി : എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന "നോ എൻട്രി" ലഹരി വിരുദ്ധ ക്യാംപയിൻ തൃക്കാക്കര നഗരസഭയിൽ തുടക്കം കുറിച്ചു. തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിനിമ താരം അജു വർഗീസ് മുഖ്യാതിഥി ആയിരുന്നു. ജെയിൻ ഡീംഡ് ടുബി യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. ജെ. ലത , ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി ജോസഫ്, തൃക്കാക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ. ഷെറീന ഷുക്കൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.എസ് അനിൽ കുമാർ , പി.എസ് സുജിത്, ടിനു ജിപ്സണ്, ടി. ടി ബാബു, എം. ടി ഓമന, കൗൺസിലർ സി. പി സാജൽ, കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ എം.സി ദിലീപ് കുമാർ,ഡി.സി.സി സെക്രട്ടറി സേവ്യർ തായങ്കേരി. മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ഹംസ മൂലയിൽ, നഗരസഭ സെക്രട്ടറി ടി.കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 1 കോർപ്പറേഷൻ, 6 മുനിസിപ്പാലിറ്റികൾ, 24 പഞ്ചായത്തുകൾ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ലഹരി മുക്ത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
