സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ദിഖിന്റെ വാദം.

author-image
Anagha Rajeev
New Update
mukesh siddique
Listen to this article
0.75x 1x 1.5x
00:00 / 00:00

ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കും. ഹൈക്കോടതിയിലാണ് സിദ്ദിഖ് ഹർജി നൽകിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷിന്റെ ഹർജി പരിഗണിക്കുക.

തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ദിഖിന്റെ വാദം.

അതേസമയം എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജിയും എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

anticipatory bail siddique mukesh