അൻവർ പാർട്ടിക്ക് വിധേയനാകണം, സിപിഐഎം നിലപാടിനൊപ്പം നിൽക്കണം: കാരാട്ട് റസാഖ്

നേരത്തെ അൻവറിന് പിന്തുണ പ്രഖ്യാപിച്ച കാരാട്ട് റസാഖ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പരാതിയില്ലെന്ന നിലപാടിലാണ്.

author-image
Anagha Rajeev
New Update
karat rasak
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: പി വി അൻവർ എംഎൽഎ പാർട്ടിക്ക് വിധേയനാകണമെന്ന് എൽഡിഎഫ് മുൻ എംഎൽഎ കാരാട്ട് റസാഖ്. സിപിഐഎം നിലപാടിന് ഒപ്പം നിൽക്കുന്നതാണ് നല്ലത്. അൻവർ തിരുത്തണമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും കാരാട്ട് റസാഖ് പറഞ്ഞു. അൻവറിന് സ്വന്തം നിലപാടുകളുണ്ട്. സ്വതന്ത്ര എംഎൽഎമാരെ പാർട്ടി പരിഗണിക്കണം. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ജയിച്ചുവരുന്നവരാണ് ഇടത് സ്വതന്ത്രർ എന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

നേരത്തെ അൻവറിന് പിന്തുണ പ്രഖ്യാപിച്ച കാരാട്ട് റസാഖ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പരാതിയില്ലെന്ന നിലപാടിലാണ്. പി ശശിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി പ്രശ്‌നവും പി ശശിയുമായില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞിരുന്നു. വ്യക്തമാക്കി.

അതിനിടെ അൻവർ എംഎൽഎയുടെ നിരന്തര ആരോപണങ്ങളിൽ വിയോജിപ്പ് അറിയിച്ച് സിപിഐഎം രംഗത്തെത്തി. അൻവർ നിരന്തരം മാധ്യമങ്ങൾ വഴി ആരോപണങ്ങൾ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ല. അൻവറിന്റെ നിലപാട് പാർട്ടി ശത്രുക്കൾക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു. ഇത്തരം നിലപാടുകൾ തിരുത്തണം. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

PV Anwar Karat Razak