അന്‍വറിന്റെ ആരോപണം ഗുരുതരം; പരാതി കിട്ടിയാല്‍ നടപടി: ഗവര്‍ണര്‍

പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവം ഗൗരമേറിയ വിഷയമാണ്. ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു

author-image
Prana
New Update
arif

പിവി അന്‍വര്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗുരുതരമാണെന്നും തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവം ഗൗരമേറിയ വിഷയമാണ്. ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ടെന്നും അന്തിമ തീരുമാനം ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

pv anwar mla governor arif mohamamed khan