അന്‍വറിന്റെ പരാതിയും അന്വേഷിക്കും: ടി.പി രാമകൃഷ്ണന്‍

കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പി ശശിക്കെതിരെ അദ്ദേഹത്തിന്റെ പരാതിയില്‍ പരാമര്‍ശമുണ്ട്. ഇതും അന്വേഷണത്തില്‍ വരും.

author-image
Prana
New Update
tp ramakrishnan
Listen to this article
0.75x1x1.5x
00:00/ 00:00

പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
പി ശശിക്കെതിരെ അദ്ദേഹത്തിന്റെ പരാതിയില്‍ പരാമര്‍ശമുണ്ട്. ഇതും അന്വേഷണത്തില്‍ വരും. എ ഡി ജി പിക്കെതിരായ ആരോപണത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്. അന്വേഷണ സംഘത്തിന്റെ നേതാവ് ഡി ജി പിയാണെന്നും അദ്ദേഹം ഒരു ആരോപണത്തിനും വിധേയനല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കും. അന്‍വറിന്റെ പരാതികളില്‍ കൃത്യമായി തന്നെ അന്വേഷണം ഉണ്ടാകുമെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

TP Ramakrishnan pv anwar mla