പരീക്ഷ ആശങ്ക; പരിഹരിക്കാന്‍ വിളിക്കാം ടെലി മനസിലേക്ക്

14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതാണ്. ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറൂം ലഭ്യമാണ്.

author-image
Prana
New Update
net
Listen to this article
0.75x 1x 1.5x
00:00 / 00:00

നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതാണ്. ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറൂം ലഭ്യമാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും ഇക്കാര്യം പറഞ്ഞിരുന്നു.

exam