ആരെങ്കിലും പിന്തുണയ്ക്കാൻ തയ്യാറായാൽ പരാതിയുമായി മുന്നോട്ട് പോകും: ശ്രീലേഖ മിത്ര

പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും.

author-image
Anagha Rajeev
New Update
ranjith-sreelekha
Listen to this article
0.75x 1x 1.5x
00:00 / 00:00

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര. ആരെങ്കിലും പിന്തുണയ്ക്കാൻ തയ്യാറായാൽ പരാതിയുമായി മുന്നോട്ട് പോകും. തെറ്റ് പറ്റിയെന്ന് രഞ്ജിത്ത് സമ്മതിച്ച് മാപ്പ് പറയണം എന്നാണ് ശ്രീലേഖ പറഞ്ഞത്.

ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്.

സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് ഞാൻ പറയുന്നില്ല. തെറ്റ് പറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം എന്നാണ് ശ്രീലേഖ പറയുന്നത്. അതേസമയം, പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനായി എത്തിയപ്പോഴാണ് രഞ്ജിത്ത് ശ്രീലേഖയോട് മോശമായി പെരുമാറിയത്.

എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സിനിമയുടെ ഓഡീഷന് വേണ്ടി ആയിരുന്നു വിളിച്ചത് എന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന്റെ വാദം തള്ളി ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് രംഗത്തെത്തിയിരുന്നു.

Srilekha Mitra Director Renjith