/kalakaumudi/media/media_files/2025/01/21/heWk8uIsEFBu5ehTD8t4.png)
കൊച്ചി: വിവാദങ്ങൾക്കിടെ പ്രതികരിച്ച് നടൻ വിനായകൻ. തന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെയെന്നും വിനായകൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വിനായകൻ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്നതിന്റെയും വീഡിയോ പ്രചരിക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ വിമർശനമുയർന്നു.
ഫ്‌ളാറ്റിന്റെ എതിർഭാഗത്തേക്ക് നോക്കി അസഭ്യവാക്കുകൾ തുടർച്ചയായി വിളിച്ചുപറയുന്നതാണ് വിഡിയോയിൽ. ഇതിന് പിന്നാലെ മുണ്ട് അഴിച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. തന്നെ മെൻഷൻ ചെയ്ത് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വീഡിയോയുടെ സ്‌ക്രീൻഷോട്ട് വിനായകൻ സ്വന്തം പേജിലും ഷെയർ ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് വിനായകൻ പൊതുസമൂഹത്തോട് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചിരിക്കുന്നത്